ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു
കല്‍പ്പറ്റ:കേരള സംസ്ഥാന ലഹരിവര്‍ജ്ജന മിഷന് വിമുക്തിയുടെ ഭാഗമായി കല്‍പ്പറ്റ എക്സൈസ് സര്‍ക്കിള്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ വെച്ച് ഹൈസ്ക്കൂള്,ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി പെന്‍സില്‍ ഡ്രോയിംഗ്,ഉപന്യാസ മത്സരം എന്നിവ സംഘടിപ്പിച്ചു.വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് അറിവ് നല്‍കുക എന്നതായിരുന്നു മത്സരത്തിന്റെ ലക്ഷ്യം.60 ഓളം വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു.സ്ക്കൂള് പ്രിന്‍സിപ്പാള്‍ സുധാറാണി അദ്ധ്യക്ഷതവഹിച്ചു.എക്സൈസ് സര്‍ക്കിള്‍ അന്‍സ്പെക്ടര്‍ ടി.ജി ടോമി വിദ്യാര്‍ത്ഥികല്‍ക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.എക്സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ കെ.എം സൈമണ്‍,കെ.മനോഹരന് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍