ദ്വാരക സേക്രഡ് ഹാര്‍ട്ടിന് അഭിമാനമായി നോയല്‍ മാത്യു.
ദ്വാരക: ജില്ലാ സ്കൂള്‍ കലോല്‍സവത്തില്‍ ചിത്രരചന പെന്‍സില്‍ ഡ്രോയിങ്ങ്, ജലച്ചായം, എണ്ണച്ചായം എന്നിവയില്‍ ഒന്നാം സ്ഥാനവും ഏ ഗ്രേഡും നേടി സംസ്ഥാന മല്‍സരത്തിലേക്ക് യോഗ്യത നേടി നോയല്‍ മാത്യു ദ്വാരക സേക്രഡ് ഹാര്‍ട്ട് സ്കൂളിന് അഭിമാനമായി. സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ നോയല്‍ മുന്‍ വര്‍ഷങ്ങളിലും ചിത്രരചനാ മത്സരങ്ങളില്‍ ഉന്നത വിജയം നേടിട്ടുണ്ട്. ഒണ്ടയങ്ങാടി മഴുവന്‍ഞ്ചേരിയില്‍ മാത്യുവിന്റെയും സുമയുടെയും മകനാണ് ഈ കൊച്ചു മിടുക്കന്. മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥിയെ മാനേജ്മെന്റും പിറ്റിഎ യും അധ്യാപകരും വിദ്യാര്‍ത്ഥികളും അഭിനന്ദിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍