ശിശുദിനം ആഘോഷിച്ചു

ഗാന്ധി മെമ്മോറിയല്‍ യു.പി. വിദ്യാലയത്തില്‍ ശിശുദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. അഞ്ചുകുന്ന് ടൗണ്‍ വരെ വാദ്യമേളങ്ങളോടെ ഘോഷയാത്ര സംഘടിപ്പിച്ചു. ചെണ്ടമേളം, ദഫ് മുട്ട്, ഒപ്പന, തിരുവാതിരക്കളി, മാര്‍ഗ്ഗംകളി, ഗോത്രകലകള്‍ എന്നിവ ഘോഷയാത്രയ്ക്ക് കൊഴുപ്പേകി. അഞ്ചുകുന്ന് ടൗണില്‍ അഞ്ചുകുന്ന് നിവാസികള്‍ മധുരം നല്‍കി ആദരിച്ചു. അധ്യാപകര്‍ കുട്ടികളെ പൂച്ചെണ്ട് നല്‍കി ആദരിച്ചു. കുട്ടികളുടെ പ്രധാനമന്ത്രിയായി ഹാദി ഫാത്തിമയെയും പ്രസിഡണ്ടായി ശ്രേയ പ്രമോദിനെയും തിരഞ്ഞെടുത്തു. ശിശുദിന മെഗാ പതിപ്പ് പ്രധാനധ്യാപകന്‍ പ്രകാശനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് അബ്ദുള്‍ അസീസ് എം.കെ. പ്രധാനധ്യാപകന്‍ കെ. എല്‍. തോമസ്, സരിത മനോജ്, ഗഫൂര്‍ യു. അബ്ദുള്‍ റഹീം, എല്‍സമ്മ ജോസഫ്, എല്‍സി ടി.സി. ബിജു പി. ആര്‍., അര്‍ഷദ് അലി, സ്റ്റെഫിന്‍ വി.സി., സ്‌കൂള്‍ ലീഡര്‍ മിഖില്‍ ദാസ് എന്നിവര്‍ നേതൃത്വം നല്‍കി


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍