ലോക പ്രമേഹദിനം ആചരിച്ചു

ലോക പ്രമേഹദിനത്തോടനുബന്ധിച്ച് വെള്ളമുണ്ട പ്രാഥമികാരോഗ്യകേന്ദ്രത്തിന്റ ആഭിമുഖ്യത്തില്‍ നടത്ത മല്‍സരം സംഘടിപ്പിച്ചു. വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡണ്ട് തങ്കമണി മത്സരം ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സക്കീന കെ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. മുഹമ്മദ് സഈദ് മുഖ്യ പ്രഭാഷണം നടത്തി. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ജോണ്‍സണ്‍, സൂധാകരന്‍ (വെള്ളമുണ്ട പബ്ലിക്ക് ലൈബ്രറി) എന്നിവര്‍ സംസാരിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ്. സി. സ്വാഗതവും പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് അല്‍ഫോണ്‍സമ്മ നന്ദിയും പറഞ്ഞു. നാലു വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ 45 പേര്‍ പങ്കെടുത്തു. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും സമ്മാനധാനവും പഞ്ചായത്ത് പ്രസിഡണ്ട് നിര്‍വഹിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍