കണ്ടക്ടറെ സര്‍വീസില്‍ നിന്നും സസ്പെന്റ് ചെയ്തു
മാനന്തവാടി:കെ.എസ്.ആര്.ടി.സി.ബസ്സില്‍ വെച്ച് യുവതിയെ മാനഭംഗപ്പെടുത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത കണ്ടക്ടറെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു.കെ.എസ്.ആര്.ടി.സി തൊട്ടില് പാലം ഡിപ്പോയിലെ കണ്ടക്ടര്‍ വടകര തിരുവള്ളൂര്‍ സ്വദേശി കുന്നുമ്മലങ്ങാടി താഴക്കുനി വീട്ടില്‍ കെ.ഹനീഷി (40) നെയാണ് സസ്പെന്‍ഡ് ചെയ്തത്.കല്‍പ്പറ്റ കെ.എസ്.ആര്.ടി.സി വിജിലന്‍സ് വിഭാഗം ഐ.സി ആയങ്കി റസാഖിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടറാണ് നടപടി സ്വീകരിച്ചത്.ഞായറാഴ്ച വൈകിട്ട് പേരാമ്പ്രയില്‍ നിന്നും മാനന്തവാടിക്ക് വരുന്ന ബസ്സില്‍ വെച്ച് രാത്രി ഏഴ് മണിക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടക്ടര്‍ കുറ്റിയാടി പക്രന്തളം ചുരത്തില്‍ വെച്ച് മാനഭംഗപ്പെടുത്തിയെന്നതാണ് യുവതിയുടെ പരാതി. ചുരത്തില്‍ വെച്ച് സംഭവം ഉണ്ടായ ഉടന്‍ യുവതി ബന്ധുക്കളെ വിവരം അറിയിക്കുകയും ബന്ധുക്കള്‍ തൊണ്ടര്‍നാട് പോലീസ് സ്റ്റേഷനില്‍ വിവരം വിളിച്ചറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് തൊണ്ടര്‍നാട് പോലീസ് സ്റ്റേഷന് മുന്നില്‍ പോലീസ് ബസ്സ് തടഞ്ഞ് നിര്‍ത്തി ഹനീഷിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍