കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍ ; കഞ്ചാവ് കടത്തിയ ബൈക്കും കസ്റ്റഡിയിലെടുത്തു
മാനന്തവാടിയിലും പരിസര പ്രദേശങ്ങളിലും മോട്ടോര്‍ സൈക്കിളില്‍ കഞ്ചാവ് വില്‍പ്പന നടത്തിവന്ന രണ്ട് പേരെ ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നാര്‍കോട്ടിക് സ്ക്വാഡും മാനന്തവാടി അഡീഷണല്‍ എസ്.ഐ ടി.എം ജോസഫും സംഘവും സംയുക്തമായി നടത്തിയ വാഹന പരിശോധനയില്‍ അറസ്റ്റ് ചെയ്തു.കോഴിക്കോട് ആയഞ്ചേരി കല്ലേരി എടച്ചേരിക്കണ്ടിയില് ഇ.കെ സുമേഷ് (27),കോഴിക്കോട് കടമേരി തണ്ണീര്‍പന്തലില്‍ പി.വിജിലേഷ് (26) എന്നിവരാണ് പിടിയിലായത്.ഇവരില്‍ നിന്നും 330 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.ഇവരുടെ അരയില്‍ കെട്ടിവെച്ച നിലയിലായിരുന്നു കഞ്ചാവ്. കെ.എല്‍ 18 എസ് 5982 പള്‍സര്‍ ബൈക്കും കസ്റ്റഡിയിലെടുത്തു.രഹസ്യ വിവരത്തെ തുടര്‍ന്ന് മാനന്തവാടി മേലെ അമ്പത്തിനാലില് നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവുമായി യുവാക്കള്‍ പിടിയിലായത്.ഇവര്‍ക്കെതിരെ എന്‍.ഡി.പി.എസ് വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍