ചുരത്തില്‍ ചരക്ക് ലോറി നിയന്ത്രണം വിട്ട് കൊക്കയിലേക്ക് ഇടിച്ചിറങ്ങി ; ഡ്രൈവര്‍ക്ക് നിസാര പരുക്ക്

വയനാട് ഭാഗത്ത് നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന സിമന്റ് കയറ്റി ചരക്ക് ലോറിയാണ് താമരശ്ശേരി ചുരത്തിലെ എട്ടാം വളവില്‍ വെച്ച് നിയന്ത്രണം വിട്ട് റോഡരികിലെ സംരക്ഷണ ഭിത്തിയിടിച്ച് തകര്‍ത്ത ശേഷം കൊക്കയിലേക്ക് ഇടിച്ചിറങ്ങിയത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് സംഭവം. ലോറി മരത്തിലിടിച്ച് നിന്നതിനാല്‍ കൂടുതല്‍ അപകടമൊന്നും സംഭവിച്ചില്ല. ലോറി ഡ്രൈവര്‍ക്ക് നിസ്സാര പരുക്കുണ്ട്. തെലങ്കാനയിലെ ലോറിയാണ് അപകടത്തില്‍പ്പെട്ടത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍