കാട്ടാന വീടിന്റെ ചുറ്റുമതില്‍ തകര്‍ത്തു.
കേണിച്ചിറ: കാട്ടാന വീടിന്റെ ചുറ്റുമതില്‍ തകര്‍ത്തു. എടക്കാട്ട് പാറത്തുണ്ടത്തില് തോമസിന്റെ വീടിന്റെ മതിലാണ് തിങ്കളാഴ്ച രാത്രി കാട്ടാന തകര്‍ത്തത്. അഞ്ചടി പൊക്കമുള്ള മതില് ആന മറികടക്കാന്‍ ശ്രമിക്കുമ്പോഴാണ് തകര്‍ന്നുവീണത്. ഏതാനും ദിവസം മുമ്പ് കേണിച്ചിറ പൂതാടിക്കവലക്ക് സമീപം മാളിയേക്കല്‍ ബാബുവിന്റെ തെങ്ങും മുന്നൂറോളം കുലച്ച വാഴകളും മറ്റ് കൃഷികളും ആന നശിപ്പിച്ചിരുന്നു.കയ്യാലമുക്ക്,എടക്കാട് തുടങ്ങിയ പ്രദേശങ്ങളില്‍ മാസങ്ങളായി കാട്ടാനശല്യം രൂക്ഷമാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍