കായികമേള സംഘടിപ്പിച്ചു.
സുല്‍ത്താന്‍ ബത്തേരി മലബാര്‍ കോളേജ് കായികമേള സംഘടിപ്പിച്ചു.കായികമേള വയനാട് വനിതാ പോലീസ് സെല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.വി ഉഷാകുമാരി ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിന്‍സിപ്പല്‍ കെ.എസ്.സന്തോഷ് അധ്യക്ഷത വഹിച്ചു.സ്റ്റാഫ് സെക്രട്ടറി ഷിജില്‍ തോമസ് സത്യവാചകം ചൊല്ലിക്കൊടുത്തു.രണ്ടു ദിവസങ്ങളിലായി നടന്ന മേളയില്‍ സംസ്ഥാനതല വിജയികള്‍ ഉള്‍പ്പെടെ മുന്നൂറോളം കായികതാരങ്ങള്‍ പങ്കെടുത്തു.കോളേജ് ചെയര്മാന് ആര്.രാമചന്ദ്രന് സമ്മാനദാനം നിര്‍വ്വഹിച്ചു. മേള കണ്‍വീനര്‍ കെ.കെ ഷിബു നന്ദി പറഞ്ഞു. ജിഷ്ണു.ജി., അഞ്ജന ഗിരീഷ് എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്മാരായി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍