വാഹനജാഥയ്ക്ക് സ്വീകരണം നല്കി
പുല്‍പ്പള്ളി:സുസ്ഥിര വികസനം സുരക്ഷിത കേരളം എന്ന പ്രമേയവുമായി കേരള ശാസ്ത്രസാഹാത്യ പരിഷത്ത് പ്രളയാനന്തര നവകേരള സൃഷ്ടിയോടനുബന്ധിച്ച് പരിഷത്തിന്റെ കാഴ്ചപ്പാടുകള്‍ വിശദീകരിക്കുന്ന സംസ്ഥാന വാഹന ജാഥക്ക് പുല്‍പ്പള്ളിയില്‍ സ്വീകരണം നല്കി. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ.പോള്‍ വികസന ലഘുലേഖ വാങ്ങി ജാഥ മാനേജര്‍ കെ.രാധന്‍ മാസ്റ്ററെ സ്വീകരിച്ചു.ചടങ്ങില്‍ എന്‍.സത്യാനന്ദന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.മേഖല പ്രസിഡന്റ് പി.സി.മാത്യൂ സ്വാഗതവും.കണ്‍വീനര്‍ സി.ജി.ജയപ്രകാശ് നന്ദിയും പറഞ്ഞു. ഭൂമി പൊതു സ്വത്ത്, പ്രളയ നേര്‍ക്കാഴ്ചകള്‍ തുടങ്ങിയ സ്തിരുകള് കലാ ടീം അവതരിപ്പിച്ചു. പശ്ചിമഘട്ടത്തിന്റെ സംരക്ഷണം, ഖനനം , വയല്‍ സംരക്ഷണം തുടങ്ങിയവ ജാഥ മാനേജര്‍ വിശദീകരിച്ചു. ജില്ലാ സെക്രട്ടറി പി.ആര് മധുസുദനന്‍,ക്യാപ്റ്റന്‍ സുമ വിഷ്ണുദാസ് എന്നിവര്‍ നയിക്കുന്ന ജാഥ ഇന്ന് രാവിലെ ദ്വാരകയില്‍ നിന്നാണ് വയനാട് പര്യടനം ആരംഭിച്ചത്.പനമരത്തിനു ശേഷം പുല്‍പ്പള്ളിയിലും തുടര്‍ന്ന് ബത്തരി, കല്ലറ്റ' വൈത്തിരി എന്നീ സ്ഥലങ്ങളിലും വിശദീകരണം നടത്തും. നാളെ കോഴിക്കോട് ജില്ലയില്‍ പര്യടനം തുടരും.എം.എം.ടോമി, ഒ.കെ. പീറ്റര്‍,എ.സി. ഉണ്ണിക്കഷ്ണന്,ജോയി താന്നിക്കല്‍ തുടങ്ങിയവര നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍