ഫലവൃക്ഷതൈകള്‍ വിതരണം ചെയ്തു
സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പാലിറ്റി കൃഷിഭവന്റെ സഹകരണത്തോടെ കുപ്പാടി വില്ലേജ് പരിധിയിലെ 200 കര്‍ഷകര്‍ക്ക് പത്തിനം ഫലവൃക്ഷതൈകള്‍ വിതരണം ചെയ്തു.'കൃഷികല്യാണ്‍ അഭിയാന്' പദ്ധതിപ്രകാരമാണ് തൈകള്‍ വിതരണം ചെയ്തത്. നഗരസഭചെയര്‍പേഴ്സണ്‍ ടി.എല്‍ സാബു പരിപാടി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ജിഷാ ഷാജി അധ്യക്ഷത വഹിച്ചു. കൃഷി വിജ്ഞാന് കേന്ദ്ര അസിസ്റ്റന്റ് പ്രഫസര്‍ സിനി, കൃഷി ഓഫീസര്‍ ടി.എസ്. സുമിന, എം. രാമകൃഷ്ണന്, പി.എം. തോമസ്, എ.സി. തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍