OPEN NEWSER

Friday 22. Feb 2019
  • Contact
  • Privacy
  • App Download

Social

  • Home
  • News
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ക്ഷേത്ര പ്രവേശന വിളംബരം;കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിതൃത്വമേറ്റെടുക്കാന്‍ ശ്രമിക്കുന്നത് അപഹാസ്യം: ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ

  • Kalpetta
12 Nov 2018

കല്‍പ്പറ്റ:ഇന്ത്യയുടെ സാമൂഹിക നവോത്ഥാന ചരിത്രത്തിലെ സതി നിരോധനത്തിന് ശേഷം ഏറ്റവും ശക്തമായ തീരുമാനമാണ് ക്ഷേത്ര പ്രവേശന വിളംബരം. കേരളത്തിലെ സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ നടത്തിയ അയിത്തോച്ചാടനത്തിനും, അധകൃതരുടെ ക്ഷേത്ര പ്രവേശനത്തിനുമായി നടത്തിയ സമരങ്ങളുടെ ത്രസിപ്പിക്കുന്ന വിജയമാണ് 1936 മെയ് മാസം 12ന് ശ്രീചിത്തിര തിരുന്നാള്‍ ബാലരാമവര്‍മ്മ പ്രഖ്യാപിച്ച ക്ഷേത്ര പ്രവേശന വിളംബരം. വൈക്കത്ത് ഗാന്ധിജി വരെ പങ്കെടുത്ത സമരവും ഗുരുവായൂരില്‍ കേരള ഗാന്ധി കെ. കേളപ്പന്‍ നേതൃത്വം കൊടുത്ത സമരങ്ങളും ഈ തീരുമാനമെടുക്കാന്‍ കാരണമായി. കേരളത്തിന്റേത് മാത്രമല്ല രാജ്യത്തിലെ മുഴുവന്‍ ദളിത് സമൂഹത്തിന് വേണ്ടി മുന്നില്‍ നിന്ന് നയിച്ചത് കോണ്‍ഗ്രസ്സാണ്. അന്ന് ചരിത്രത്തില്‍ പോലുമില്ലാത്ത ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇതിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത് അപഹാസ്യമാണെന്ന് ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ. ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി നടത്തിയ നവോത്ഥാന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ഡി.സി.സി വൈസ് പ്രസിഡന്റ് എം.എ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. എന്‍.ഡി അപ്പച്ചന്‍, പി.പി ആലി, കെ.വി പോക്കര്‍ഹാജി, ഒ.വി അപ്പച്ചന്‍,പി.കെ അബ്ദുറഹിമാന്‍, എടക്കല്‍ മോഹനന്‍, കെ.ഇ വിനയന്‍, പി.കെ അനില്‍കുമാര്‍, പി. ശോഭനകുമാരി, ജി. വിജയമ്മ ടീച്ചര്‍, നജീബ് കരണി, പോള്‍സണ്‍ കൂവയ്ക്കല്‍, ഉഷാ തമ്പി, ടി. ഉഷാകുമാരി എന്നിവര്‍ സംസാരിച്ചു. കെ.വി ശശി സ്വാഗതവും, അനന്തന്‍ അമ്പലക്കുന്ന് നന്ദിയും പറഞ്ഞു. 

 

 

 

 

test.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സുപ്രീം കോടതി നിര്‍ദേശം: ഭൂസമര കേന്ദ്രങ്ങളില്‍ അങ്കലാപ്പ്
  • വയനാട് വന്യജീവി സങ്കേതത്തില്‍ വീണ്ടും കാട്ടു തീ
  • ജനകീയ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി ഉടന്‍:മന്ത്രി കെ.കെ ശൈലജ. 
  • ജില്ലാ ആശുപത്രിയെ മികച്ച കേന്ദ്രമാക്കും:മന്ത്രി കെ.കെ ശൈലജ. 
  • ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
  • അഗതിരഹിത കേരളം രാജ്യത്തിന് മാതൃക: മന്ത്രി എ സി മൊയ്തീന്‍
  • വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി സ്ഥലം വിട്ടുകിട്ടാന്‍ ഇടപെടല്‍ നടത്തും:  മന്ത്രി കെ.കെ.ശൈലജ 
  • 37 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി;രണ്ട് യുവാക്കള്‍ പിടിയില്‍
  • കാസര്‍ഗോഡ് ഇരട്ട കൊലപാതകം;സി.പി.എമ്മിന്റെ ഗൂഢാലോചന അന്വേഷിക്കണം:ഉമ്മന്‍ ചാണ്ടി
  • കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള അതിര്‍വരമ്പ് അടുത്തുവരുന്നു  :കാനം രാജേന്ദ്രന്‍ 
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2016- OpenNewser powered by Alvaro Solutions
Show