അയല്‍ക്കൂട്ട സംഗമവും സ്പോര്‍ട്സ് കിറ്റ് വിതരണവും നടത്തി
മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് സി.ഡി.എസ് കുടുംബശ്രീ ,എക്സൈസ് വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ലഹരി ഉപയോഗത്തില്‍ നിന്നും യുവതി യുവാക്കളെ വഴി തിരിച്ച് കലാകായിക മേഖലകളിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ എസ്.ടി വിഭാഗം അയല്‍ക്കൂട്ട സംഗമവും സ്പോര്‍ട്സ് കിറ്റ് വിതരണവും നടത്തി.യോഗത്തില്ആരോഗ്യ കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സിസിലി ചെറിയാന് അധ്യക്ഷത വഹിച്ചു.സി.ഇ.ഒ ജോഷി തുമ്പാനം എസ്.ടി യൂത്ത് വിംഗ് ക്ലബ്ബ് ഫ്ളവേഴ്സിലെ താരങ്ങള്‍ക്ക് ജേഴ്സിയും ഫുട്ബോളും വിതരണം ചെയ്തു.സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ജലജ സ്വാഗതം ആശംസിച്ചു.തുടര്‍ന്ന് നടന്ന കലാസംഗമത്തില്‍ കോളനി നിവാസികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.തുടര്‍ന്ന് ഉച്ചഭക്ഷണവും വിതരണം ചെയ്തു.സ്നേഹിതയിലെ സുനിജ,കുടുംബശ്രീയിലെ തങ്കമണി, ആനിമേറ്റര്‍ മാരായ സുജിത്ര ,വിജിത്ര എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി. എസ്. ടി വിഭാഗത്തിലെ യുവതി യുവാക്കളുള്‍പ്പെടെ100 ഓളം അംഗങ്ങള്‍ പങ്കെടുത്ത പരിപാടി പങ്കാളിത്തം കൊണ്ടും സഹകരണം ശ്രദ്ധേയമായി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍