ഇതര സംസ്ഥാന തൊഴിലാളി സുഹൃത്തിന്റെ അടിയേറ്റ് മരിച്ചു
നിര്‍മ്മാണ തൊഴിലാളിയായ വെസ്റ്റ് ബംഗാള്‍ സ്വദേശി ആനന്ദ് (31) ആണ് മരിച്ചത്. ഇന്നലെ രാത്രി തോണിച്ചാലില്‍ വെച്ച് മറ്റൊരു തൊഴിലാളിയുമായുണ്ടായ വാക്കേറ്റത്തെ തുടര്‍ന്നുണ്ടായ മര്‍ദ്ദനമേറ്റാണ് മരണം. ആനന്ദ് സുഹൃത്തായ സൂരജെന്ന വ്യക്തിയെ ആക്രമിക്കുന്നത് കണ്ട സൂരജിന്റെ സഹോദരന് രാജുവെന്ന സരാജ് ഡിഗ (26) ആനന്ദിനെ പട്ടികയെടുത്ത് തലക്കടിച്ചതായാണ് സൂചന. സൂരജ് പരുക്കുകളോടെ ജില്ലാശുപത്രിയില്‍ ചികിത്സയിലാണ്.മാനന്തവാടി പോലീസ് സരാജിനെ ചോദ്യം ചെയ്ത് വരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍