വിമുക്തി മിഷന് ;ജില്ലാതല ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സമാപിച്ചു.
പനമരം:കേരള എക്സൈസ് വകുപ്പ് വിമുക്തി മിഷന്റെ ഭാഗമായി സംഘടിപ്പിച്ച് വയനാട് ജില്ലാതല ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സമാപിച്ചു.പനമരം ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടന്ന ഫൈനല്‍ മത്സരത്തില്‍ മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് ടീമിനെ ഒരു ഗോളിന് തോല്‍പ്പിച്ച് മീനങ്ങാടി ഗ്രാമപഞ്ചായത്ത് ടീം ജേതാക്കളയി.വയനാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ മാത്യൂസ് ജോണ്‍ ജേതാക്കള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു.എക്സൈസ് ഡിവിഷന് മാനേജര്‍ കെ.എസ് ഷാജി,ജനമൈത്രി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.എ കാസിം, പി,ജി,രാധാകൃഷ്ണന്,കെ.വി വിജയകുമാര്‍,അനീഷ് ജോസ് എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍