വിമുക്തി പദ്ധതി;ജില്ലാതല ഫുട്ബോള്‍ മത്സരം നടത്തി
കേരള എക്സൈസ് വിമുക്തിമിഷന്റെ ഭാഗമായി വയനാട് ജില്ലാതല ഫുട്ബോള്‍ മത്സരം പനമരം ജിവിഎച്ച്എസ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ചു.പനമരംഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.മോഹനന് മത്സരം ഉത്ഘാടനം ചെയ്തു.വയനാട് അസി.എക്സൈസ് കമ്മീഷണര്‍ പി.എ.ഹരിദാസ് അധ്യക്ഷത വഹിച്ചു.കെ.എസ്.ഇ.എസ്.എ ജില്ലാ പ്രസിഡന്റ് കെ.വി വിജയകുമാര്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മാനന്തവാടി ജനമൈത്രി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.എം കാസിം, വിമുക്തി ജില്ലാ കോഓര്‍ഡിനേറ്റര്‍ കെ രമേശ് എന്നിവര്‍ സംസാരിച്ചു.ഉദ്ഘാടന മത്സരത്തില്‍ മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് ടീം 4-1 ന് തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് ടീമിനെ പരാജയപ്പെടുത്തി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍