വിശ്വാസികളെ തമ്മിലടിപ്പിക്കാനാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്:ഐ.സി.ബാലകൃഷ്ണന്
പുല്‍പ്പള്ളി:ശബരിമല പ്രശ്നം ഊതിക്കത്തിച്ച് വിശ്വാസികളെ തമ്മിലടിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും കള്ളക്കളികള്‍ അവസാനിപ്പിക്കണമെന്നും ശബരിമല പ്രശ്നം പെരുപ്പിച്ചുകാട്ടി അതിന്റെ മറവില്‍ നാടിന് വികസന മുരടിപ്പ് ഉണ്ടാക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കള്ളക്കളി അവസാനിപ്പിച്ച് എല്ലാ മതങ്ങളിലും വിശ്വസിക്കുന്ന ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കുകയാണ് ചെയ്യേണ്ടതെന്നും ഐ സി.ബാലകൃഷണന് എം.എല്‍.എ.മുള്ളന്‍കൊല്ലി മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്വെന്ഷന് ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് മേഴ്സി ബെന്നി അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി എക്സിക്യുടിവ് അംഗം കെ.എല്‍.പൗലോസ്, 2ഖ്യ പ്രഭാഷണം നടത്തി ഡി.സി.സി ജനറല്‍ സെക്രട്ടറി എന്‍.യും ഉലഹന്നന്‍, വര്‍ഗിസ് മുരിയന്‍ കാവില്‍; ജോസഫ് പെരുമേലി, ഗിരിജാ കൃഷ്ണന്, ശിവരാമന് പാറക്കുഴി, പത്മകുമാരി, ജി നാ ഷാജി, ജലജ സജി, ലില്ലി തങ്കച്ചന്, ത്രേസ്യാമ്മ കിരിക്കുന്നേല്, ശ്രീകല രഘുനാഥ്, സുധി ക്ഷണ പെരിയാനിയില്, റീന ബേബി, സ്മിത റെന്നി, ജോസ് കുന്നത്ത്, സി.ഡി.തങ്കച്ചന്, ജോയി വാഴയില്‍, ജോസ് നെല്ലേടം, ജാന്‍സി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍