താമരശ്ശേരി ചുരത്തില്‍ ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞു; രണ്ട് പേര്‍ക്ക് നിസാര പരുക്ക്

പുല്‍പ്പള്ളി ചീയമ്പം മോര്‍ ബസേലിയോസ് തീര്‍ത്ഥാടനകേന്ദ്രത്തില്‍ നിന്നും കോട്ടയത്തേക്ക് മൃതദേഹമെടുക്കുന്നതിനായി പോയ ആംബുലന്‍സാണ് താമരശ്ശേരി ചുരത്തിലെ ആറാം വളവില്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. ആംബുലന്‍സില്‍ െ്രെഡവറടക്കം ആറ് യാത്രക്കാര്‍ ഉണ്ടായിരുന്നതില്‍ രണ്ട് പേര്‍ക്ക് നിസ്സാര പരുക്കേറ്റു. ഇവര്‍ ഈങ്ങാപ്പുഴ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇന്ന് വൈകുന്നേരം ചുരത്തിലെ ആറാംവളവില്‍ വെച്ചായിരുന്നു അപകടം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍