സി.വി.രാമന്,മേരി ക്യൂറി ദിനാചരണം നടത്തി
പാടിച്ചിറ:പാടിച്ചിറ സെന്റ് സെബാസ്റ്റ്യന്‍സ് യു.പി.സ്കൂളില്‍ സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നവംബര്‍ 7 ന് സി.വി.രാമന് ദിനം,മേരി ക്യൂറി ജന്മദിനം എന്നിവ സമുചിതമായി ആഘോഷിച്ചു.കുട്ടികള്‍ ശാസ്ത്ര സംബന്ധിയായ ചോദ്യ ശേഖരം ക്ലാസ് തലത്തില്‍ തയ്യാറാക്കി.പ്രത്യേകം ശാസ്ത്ര അസംബ്ലി , ശാസ്ത്ര ദിന സന്ദേശം ,ശാസ്ത്ര ക്വിസ് ,ശാസ്ത്ര സ്കിറ്റ് അവതരണം,ലഘുപരീക്ഷണങ്ങള്എന്നിവ സംഘടിപ്പിച്ചു.കുട്ടികളില്‍ ശാസ്ത്രാഭാരുചി വളര്‍ത്തി യെടുക്കുക,ശാസ്ത്ര ബോധം പോഷിപ്പിക്കുക.കുട്ടി ശാസ്ത്രജ്ഞരെ സൃഷ്ടിക്കുക എന്നിവ ലക്ഷ്യമാക്കിയായിരുന്നു പരിപാടികള്‍ സംഘടിപ്പിച്ചത്.ഹെഡ്മാസ്റ്റര് കെ.ജി.ജോണ്സണ്, അധ്യാപകരായ ലൈല ജോര്‍ജ്, ഷെറിന് ഫ്രാന്‍സിസ് ,സ്കൂള്‍ ലീഡര്‍ സ്റ്റീവ് സനല്‍,സയന്‍സ് ക്ലബ് അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍