അടല്‍ ടിങ്കറിംങ് ലാബ് ഉദ്ഘാടനം ചെയ്തു
ശാസ്ത്ര പഠനത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്ത്തുന്നനും, വിദ്യാര്‍ത്ഥികളിലും പൊതുജനങ്ങളിലും ശാസ്ത്രാവബോധം വളര്‍ത്തുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച അടല്‍ ടിങ്കറിംങ് ലാബിന്റെ ഉദ്ഘാടനം മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഐ.സി.ബാലകൃഷ്ണന് എം.എല്‍.എ നിര്‍വ്വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ അധ്യക്ഷത വഹിച്ചു.പി.എ അബ്ദുല്‍ നാസര്‍,കെ.എം നാരായണന്,മിനി സാജു, കെ.ടി.ബിനു,ടി.എം, ഹൈറുദ്ദീന്‍,ഡോ.ബാവ.കെ പാലുകുന്ന്,കെ.നൂര്ജഹാന്, പി.എസ്.ജയരാമന്,ടി.വി കുര്യാക്കോസ്,സി.എം.വിനായക് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍