'ഡ്രോപ് ഔട്ട് ഫ്രീ വയനാട് ' കൂട്ടുകാര്‍ക്ക് പിന്തുണയുമായി കുട്ടി പോലീസും..!
പനമരം: വയനാട് ജില്ലയിലെ വിദ്യാലയങ്ങളില്‍ നിന്നും കൊഴിഞ്ഞു പോയ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും വിദ്യാലയങ്ങളില്‍ തിരികെ എത്തിക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട് പനമരം ഗവ.ഹൈസ്കൂളില്‍ നടത്തിയ 'തുടിതാളം ' ദ്വിദിന സഹവാസ ക്യാമ്പില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്സ് അംഗങ്ങള്‍ വിവിധ കോളനികള്‍ സന്ദര്‍ശിച്ചു. പനമരത്തെ മാതോത്ത് പൊയില്‍, ഓടക്കൊല്ലി, മേച്ചേരി, അരികില്‍ വീട്,ആര്യ്നനൂര്, വാഴക്കണ്ടി കോളനികള്‍ സന്ദര്‍ശിച്ച കുട്ടിപോലീസ് തങ്ങളുടെ സഹപാഠികള്‍ക്ക് പൂര്‍ണ്ണപിന്തുണ വാഗ്ദാനം ചെയ്യുകയും ഒരാള്‍പോലും സ്കൂളുകളില്‍ നിന്നും കൊഴിഞ്ഞു പോകാതിരിക്കാനുള്ള പരിശ്രമങ്ങള്‍ നടത്തുകയും ചെയ്തു.മഹിള സമഖ്യ, ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോററ്റി ,വിദ്യാഭ്യാസ വകുപ്പ് ,്രൈടബല്‍ ഡിപ്പാര്‍ട്ട്മെന്റ്, ജില്ലാ പഞ്ചായത്ത്, പി റ്റി എ എന്നിവരുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 27, 28 തീയ്യതികളില്‍ പനമരം ഗവ.ഹൈസ്കൂളില്‍ സംഘടിപ്പിച്ച ക്യാമ്പിന്റെ തുടര്‍ച്ചയെന്നവണ്ണമാണ് ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി സ്റ്റുഡന്റ്സ് പോലീസ് കോളനി സന്ദര്‍ശം നടത്തിയത്.
ക്യാമ്പിന് ശേഷമുള്ള ദിവസങ്ങളില്‍ പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളികളാവുമെന്ന ദൃഢനിശ്ചയത്തോടെയാണ് ഓരോ കുട്ടിയും ക്യാമ്പ് വിട്ട് വീടുകളിലേക്ക് മടങ്ങിയതെങ്കിലും വിദ്യാഭ്യസ സാമ്പത്തിക ആരോഗ്യ മേഖലകളില്‍ പിന്നാക്കം നില്ക്കുന്ന ഈ കുട്ടികള്‍ ഒട്ടേറെ ജീവിത പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നവരാണ്. രോഗങ്ങള്‍, പ്രേരക, പ്രോത്സാനശക്തികളുടെ അഭാവം,സ്വഗൃഹങ്ങളില്‍ നേരിടുന്ന അരക്ഷിതാവസ്ഥ, ലഹരി വസ്തുക്കളുടെ ഉപയോഗം, തുടങ്ങിയവ ഇവരെ പൊതുധാരയില്‍ നിന്നും മാറ്റി നിര്‍ത്തുന്ന ഘടകങ്ങളാണ്. ഇത്തരത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാനസിക പിന്തുണയുമായാണ് കുട്ടിപോലീസ് കോളനികള്‍ സന്ദര്‍ശിച്ചത്.
കുട്ടികളെ വിദ്യാലയ പ്രവര്‍ത്തനങ്ങളില്‍ മുന്നാക്ക മെത്തിക്കാന്‍ പനമരത്തെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകളുടെ സജീവമായ ഇടപെടലുകളാണ് ആരംഭിച്ചിരിക്കുന്നത്. അവധി ദിവസങ്ങളില്‍ കോളനികളില്‍ എത്തി കൂട്ടുകാര്‍ക്ക് ആത്മവിശ്വാസവും പ്രോത്സാഹനവും നല്കി കൈകോര്‍ക്കുകയാണ് കുട്ടി പോലീസുകാര്‍.ഇവരുടെ നിരന്തരവും സജീവവുമായ സാമീപ്യം ഗോത്ര വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഒരു പരിധി വരെ ഇല്ലാതാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സ്കൂള്‍ അധികൃതര്‍.
പ്രധാനാധ്യാപകന് ജോഷി ജോസഫ്, പി ടി എ എന്നിവരുടെ പിന്തുണയോടെ അധ്യാപകരായ ഷിബു,രേഖ, പ്രിയ, ശകുന്തള എന്നിവരുടെ നേതൃത്വത്തിലായിരുന്നു കോളനി സന്ദര്‍ശനം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍