ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചു
വിമുക്തിയുടെ പദ്ധതിയുടെ ഭാഗമായി ബത്തേരി താലൂക്ക് തലത്തില്‍ സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ മീനങ്ങാടി പഞ്ചായത്ത് ടീം വിജയികളായി. പൂതാടി പഞ്ചായത്ത് ടീം റണ്ണേഴ്സ് അപ്പ് ആയി. വിജയികള്‍ക്ക് ബത്തേരി നിയോജക മണ്ഡലം എം.എല്‍.എ ഐ.സി ബാലകൃഷ്ണന് സമ്മാനങ്ങള്‍ വിതരണം ചെയ്തു.ബത്തേരി മുന്‍സിപ്പല്‍ ചെയര്മാന് ടി.എല്‍ സാബു അധ്യക്ഷത വഹിച്ചു. യുവതി യുവാക്കളിലും കുട്ടികളിലും വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിന്റെ ദുഷ്പ്രവണതക ളില്‍ നിന്നും അവരെ വഴിതിരിച്ച് കലാകായിക മത്സരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്.ചടങ്ങില്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ മാത്യുസ് ജോണ്‍, അസി വൈല്‍ഡ് ലൈഫ് വാര്ഡന് രമ്യാ രാഘവന് , എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.രാജേന്ദ്രന് , സെന്റ് മേരീസ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ഷേബ, ആന്റി ഡ്രഗ് ക്ലബ് പ്രസിഡണ്ട് ജിന്ഷാജ്. വ്യാപാര വ്യവസായ യൂത്ത് വിംഗ് പ്രസിഡണ്ട് ഷംഷാദ് എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍