ആദരിച്ചു
സുല്‍ത്താന്‍ ബത്തേരി: മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.പി ദാഹര്‍ മുഹമ്മദിനും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ശോഭന്‍ കുമാറിനും,നൂല്‍പ്പുഴ ഗ്രാമത്തിന്റെ ആദരം.നൂല്‍പ്പുഴ സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തെ രാജ്യത്തെ മികച്ച ഗുണനിലവാരമുള്ള ആദ്യത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയതില്‍ സ്തുത്യര്‍ഹമായ പങ്ക് വഹിച്ച ഇരുവരെയും കേരള മുസ്ലിം ജമാഅത്ത്,എസ്.വൈ.എസ്,എസ്.എസ്.എഫ് നൂല്‍പ്പുഴ സര്‍ക്കിള്‍ സംയുക്ത സമിതി സ്നേഹോപഹാരം നല്കി ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ശോഭന്‍ കുമാറിന് കേരള മുസ്ലിം ജമാഅത്ത് സുല്‍ത്താന്‍ ബത്തേരി സോണ്‍ സെക്രട്ടറി ചേനക്കല്‍ ഇബ്രാഹിം ഹാജിയും ഡോ. ദാഹര്‍ മുഹമ്മദിന് കല്ലൂര്‍ 66 മഹല്ല് സെക്രട്ടറി എന്‍ എ മഹ്മൂദ് ഹാജിയും എസ് എസ് എഫ് ചിറക്കമ്പം യൂനിറ്റിന്റെ പ്രത്യേക ഉപഹാരം യാസിറും സമ്മാനിച്ചു.
ചിറക്കമ്പം മഹല്ല് ഖത്തീബ് അനീസ് മന്നാനി അധ്യക്ഷത വഹിച്ച ചടങ്ങ് എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് അസീസ് മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. കല്ലൂര്‍ മഹല്ല് ഖത്തീബ് യഅ്ഖൂബ് ഫാളിലി, ഹമീദ് മിസ്ബാഹി, ഉസ്മാന്, അബ്ദുല്‍ ഹകീം തുടങ്ങിയവര്‍ സംബന്ധിച്ചു. ഡോ. ദാഹര്‍ മുഹമ്മദും കെ ശോഭന്‍ കുമാറും ചടങ്ങില്‍ നന്ദി പറഞ്ഞു. സര്‍ക്കിള്‍ സെക്രട്ടറി സി. ബഷീര്‍ സ്വാഗതവും സെക്ടര്‍ സെക്രട്ടറി നൗഷിഖ് നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍