ലോക് താന്ത്രിക് ജനതാദള്‍ മാനന്തവാടി നിയോജക മണ്ഡലം കണ്വെന്ഷന് നടത്തി
പനമരം:ലോക് താന്ത്രിക് ജനതാദള്‍ മാനന്തവാടി നിയോജക മണ്ഡലം കണ്വെന്ഷന് പനമരം വ്യാഭാരഭവനില് വെച്ച്നടന്നു. എല്‍.ജെ.ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി. ഹാരിസ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു. യുവജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം ഷബീറലി അധ്യക്ഷത വഹിച്ചു.രാജ്യത്ത് ആര്.എസ്.എസ്, സംഘ് പരിവാര്‍ അഴിഞ്ഞാട്ടമാണ് നടക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി ഇന്ത്യ ഭരിക്കുന്ന മോഡി ഗവ: മെന്റ് രാജ്യത്ത് വര്‍ഗ്ഗീയ ഉണ്ടാക്കിയും ഭിന്നിപ്പിച്ചും വീണ്ടും ഭരണം കയ്യടക്കാനുള്ള ശ്രമത്തിലാണ്. ഇത്തരം നീക്കത്തെ ഒത്തൊരുമിച്ച് നേരിടുമെന്ന് കണ്വെന്ഷന് തീരുമാനിച്ചു. നോട്ട് നിരോധനത്തിന്റെ പേരും പരഞ്ഞ് ബി.ജെ.പി കോടികണക്കിന് രൂപയുടെ അഴിമതിയാണ് നടത്തി വരുന്നത്. കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്ക് രാജ്യത്തെ തീറെഴുതി കൊടുത്ത നയമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ശബരിമല വിഷയത്തില്‍ ബി.ജെ.പിയുടെ കൃത്യമായ അജണ്ടയോടു കൂടിയുള്ള രാഷ്ട്രീയ ഇടപെടല്‍ വ്യക്തമാണെന്നും യോഗത്തില്‍ ഉന്നയിച്ചു.
എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ എ.പ്ലസ് നേടിയ ഫിദഫസ്ന , സനീഷ് കൈതക്കല്‍ എന്നിവരെ ആദരിക്കുകയും ഐ.എന്‍.എല്‍ വിട്ട് എല്‍.ജെ.ഡി യില്‍ ചേര്‍ന്ന ടി.ബഷീര്‍, വി.സൈതലവി, എം. ഷാമില്‍ എന്നിവര്‍ക്ക് സ്വീകരണം നല്‍കുകയും ചെയ്തു.ജില്ലാ പ്രസിഡന്റ് വി.പി വര്‍ക്കി, അഡ്വ. ഇ.ആര് സന്തോഷ് കുമാര്‍, ഡോ. ഗോകുല്‍ ദേവ്, കെ.എസ് ബാബു, സി.ടി വര്‍ഗീസ്, കെ.എ സ്കറിയ, വി.കെ രവീന്ദ്രന്, പി.ജെ ജോമിഷ് തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍