മുള്ളന്‍കൊല്ലി കൃഷിഭവനിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി
പുല്‍പ്പള്ളി;പ്രളയക്കെടുതിയല്‍ ദുരിതമനുഭവിക്കുന്ന കര്‍ഷകരെ സഹായിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും കര്‍ഷകരോടുള്ള അവഗണന അവസാനിപ്പിക്കമെന്നും കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം എംഡി അപ്പച്ചന് ആവശ്യപ്പെട്ടു.മുള്ളന്‍കൊല്ലി കൃഷിഭവനിലേക്ക് കര്‍ഷക കോണ്‍ഗ്രസ് മുള്ളന്‍കൊല്ലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചും,ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വരള്ളച്ചയും,പ്രളയവും മൂലം കോടിക്കണിക്കിന് രൂപയുടെ കൃഷിനാശമാണ് മുള്ളന്‍കൊല്ലി മേഖലയിലുണ്ടായത്.എന്നിട്ടു മേഖല സന്ദര്‍ശിക്കാന്‍ കൃഷി വകുപ്പ് മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും തയ്യാറാകത്ത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.കെ.ടി തോമസ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് ജോഷി സിറിയക്, ഡിസിസി സെക്രട്ടറി പി.ഡി സജി,സാബു എബ്രാഹം, മനോജ് കടുപ്പില്‍, സുനില്‍ പാലയ്ക്കല്‍,വര്‍ഗീസ് മുരിയന്‍കാവില്‍ എന്നിവര്‍ പ്രസംഗിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍