വാട്സാപ്പ് കൂട്ടായ്മയില്‍ സംഗീതോത്സവം നവംബര്‍ ആറിന്
പുല്‍പ്പള്ളി:സംഗീത സല്ലാപം വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ നവംബര്‍ 6 ന് നടത്തുന്ന സംഗീതോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ പറഞ്ഞു. ആറിന് ജയശ്രീ കോളജ് ഓഡിറ്റോറിയത്തിലാണ് പരിപാടി. രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് പരിപാടി. ഉച്ചയ്ക്ക് ഒന്നുവരെ കുടുംബസംഗമവും രണ്ട് മുതല്‍ സംഗീതോത്സവവുമാണ് നടത്തുക. കേരളത്തിലെ നൂറോളം ഗായകര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ചലച്ചിത്ര പിന്നണി ഗായകരുള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. കേരളത്തില്‍ ആദ്യമായാണ് വാട്സാപ്പ് കൂട്ടായ്മയില്‍ ഇത്രയും വിപുലമായ രീതിയില്‍ പരിപാടി സംഘടിപ്പിക്കുന്നത്. സംഗീതോത്സവവും കുടുംബസംഗമവും ഐ.സി. ബാലകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര്, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും. ഗ്രൂപ്പ് അഡ്മിന് സി.ഡി. ബാബു, കോ ഓഡിനേറ്റര്‍ ബെന്നി മാത്യൂ, സി.പി. ജോയ്ക്കുട്ടി, ജോണ്‍ പുല്‍പ്പള്ളി, കണ്‍വീനര്‍ അനിഷാദേവി എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍