മധു മാസ്റ്റര്‍ക്ക് നാഷണല്‍ ഐ.സി.ടി അവാര്‍ഡ്
പുല്പള്ളി: നാഷണല്‍ ഐ.സി.ടി (ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്പ്യൂട്ടര്‍ ടെക്നോളജി )അവാര്‍ഡ് കബനിഗിരി നിര്‍മ്മല ഹൈസ്കൂളിലെ അധ്യാപകനായ കുറുവച്ചാട്ട് മധു മാസ്റ്റര്‍ക്ക് ലഭിച്ചു.സംസ്ഥാനത്ത് നിന്ന് മൂന്ന് പേര്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്.മെയ് മാസത്തില്‍ ഡല്‍ഹിയില്‍ നടന്ന പ്രസന്റേഷനില്‍ നിന്നാണ് അവാര്‍ഡിന് തിരഞ്ഞെടുത്തത്.ഈ മാസം 21ന് ഡല്‍ഹിയില്‍ വെച്ചാണ് അവാര്‍ഡ് ദാനം.കബനിഗിരി നിര്‍മ്മല സ്കൂളില്‍ 27 വര്‍ഷമായി ഫിസിക്സ് അധ്യാപകനാണ്.ഭാര്യ ബിന്ദു വിജയ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ അധ്യാപികയാണ്.മക്കള്‍:അളകനന്ദ,അഭിമന്യു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍