സഹായം നല്കി
പുല്‍പ്പള്ളി: പ്രമേഹത്തെ തുടര്‍ന്ന് ഇരുകാലുകളും മുറിച്ചുമാറ്റി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ മാസങ്ങളായി ചികിത്സയില്‍ കഴിയുന്ന അമ്മിണിയമ്മയ്ക്ക് നല്കുന്ന സഹായത്തിന്റെ രണ്ടാം ഗഡു ചെക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് കൈമാറി. പുല്‍പ്പള്ളി പഞ്ചായത്തിന്റെയും കെഎസ്കെടിയുവിന്റെയും നേതൃത്വത്തിലാണ് ചികിത്സയ്ക്കും നിത്യചെലവിനുമായി എല്ലാ മാസവും സഹായം നല്‍കുന്നത്.വൈസ് പ്രസിഡന്റ് കെ.ജെ പോള്‍,പഞ്ചായത്തംഗം അനില്മോന്,പി.എസ് ജനാര്ദനന് എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍