വീട് നിര്മ്മിച്ചുനല്കി
പുല്‍പ്പള്ളി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്ക്കൂള് ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വീട്ടമ്മക്ക് വീട് നിര്‍മ്മിച്ചു നല്കി. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും സഹകരണത്തോടെ നിര്‍മ്മിച്ച വീടിന്റ താക്കോല്‍ ദാന കര്‍മ്മം സ്ക്കൂളില്‍ നടന്ന കേരള പിറവി ദിനാഘോഷ ചടങ്ങില്‍ പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ.പോള്‍ കൈമാറി.പി.ടി.എ.പ്രസിഡന്റ ഷിജം വിന്‍സെന്റ അദ്ധ്യക്ഷത വഹിച്ചു.പ്രിന്‍സിപ്പാള്‍ ലിന്‍ഡ്. തെരേസ,സജി തൈപ്പറമ്പില്‍,ഡേവിഡ് പൗലോസ് എന്നിവര്‍ പ്രസംഗിച്ചു.തുടര്‍ന്ന് കേരള പിറവി ദിനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ കലാ മത്സരവും നടത്തി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍