തിരുനാളിന് കൊടിയേറി
പുല്‍പ്പള്ളി സെന്റ് ജോര്‍ജ് സിംഹാസന കത്തീഡ്രലില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ നൂറ്റിപ്പതിനാറാമതിമത് ഓര്‍മ്മപ്പെരുന്നാളിന് കൊടിയേറി.ഓര്‍മ്മപ്പെരുന്നാളിന് തുടക്കം കുറിച്ചു.വികാരി ഫാ.റെജി പോള്‍ ചവര്‍പ്പനാല്‍,ഫാ.പൗലോസ് കോര്‍ എപ്പിസ്കോപ്പ നാരകത്ത് പുത്തന്‍പുരയില്‍ എന്നിവര്‍ കൊടിയേറ്റ് കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്കി. തുടര്‍ന്ന് ഫാ.ഫിലിപ്പ് ജോണ്‍ മൈക്കോട്ടുങ്കര നേതൃത്വം നല്കുന്ന വചനശുശ്രൂഷയും നടന്നു നവംബര്‍ 2 ന് രാവിലെ 7.30 ന് പ്രഭാത പ്രാര്‍ത്ഥന, വിശുദ്ധ മുന്നിന്മേല് കുര്‍ബ്ബാന ധ്യാനം വൈകിട്ട് 6.15ന് അഭിവന്ദ്യ പിതാവിന് സ്വീകരണം സന്ധ്യാപ്രാര്‍ത്ഥന എന്നിവയും തിരുനാളിന്റെ സമാപന ദിനമായ 3 ന് 7 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, തീര്‍ത്ഥാടന കേന്ദ്രമായ ചിയമ്പം മോര് ബസേലിയോസ് ദേവാലയത്തില്‍ നിന്നും സുരഭി ക്കവലയില്‍ നിന്നും മാനിക്കാട് കുരിശ് പള്ളിയില്‍ നിന്നും വൈദികരുടെ നേതൃത്വത്തിലുള്ള തീര്‍ത്ഥയാത്രയ്ക്ക് ആനപ്പാറക്കവലയില് സ്വീകരണം നല്‍കും.8.30 ന് വിശുദ്ധ മുന്നിന്മേല് കുര്‍ബ്ബാനയ്ക്കും മദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കും വചന സന്ദേശത്തിനും ഇടവകാമെത്രപ്പോലിത്താ അഭിവന്ദ്യ സഖറിയോസ് മോര് പോളികാര്‍പ്പോസ് കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് പ്രദിക്ഷിണം, ആശിര്‍വ്വാദം, സദ്യ, ലേലം കൊടിയിറക്ക് എന്നിവ നടക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍