മുസ്ലിം സര്‍വീസ് സൊസൈറ്റി;പനമരം യൂണിറ്റ് നിലവില്‍ വന്നു
വിദ്യാഭ്യാസ രംഗത്തും ആതുര ശുശ്രൂഷ മേഖലയിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും മികച്ച സേവനം കാഴ്ച വെക്കുകയും സാമൂഹ്യ പുരോഗതി ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുസ്ലിം സര്‍വീസ് സൊസൈറ്റി( എം.എസ്.എസ്) പനമരം യൂണിറ്റ് നിലവില്‍ വന്നു.യൂണിറ്റ് രൂപീകരണ യോഗം എം.എസ്.എസ് സംസ്ഥാന സെക്രട്ടറി ഇബ്രാഹിം പുനത്തില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് തൈമാസ് കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു. സുബൈര്‍ കണിയാമ്പറ്റ സ്വാഗതം പറഞ്ഞു. ഹുസൈന് മൗലവി കണിയാമ്പറ്റ ഖിറാഅത്ത് നടത്തി.ഭാരവാഹികളായി മൊയ്തു ഹാജി കണക്കശ്ശേരി (പ്രസിഡന്റ്), അബ്ദുല്ല കണക്കശ്ശേരി, വി.അബ്ദുല്‍ റഷീദ് പനമരം(വൈസ് പ്രസിഡന്റുമാര്‍), പി.കെ.അബ്ദുല്‍ അസീസ് (സെക്രട്ടറി), കുഞ്ഞമ്മദ് കൈതക്കല്‍, നാസര്‍ കൂളിവയല്‍(ജോ.സെക്രട്ടറിമാര്‍), അഹമദ് പൊരളോത്ത് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.യൂത്ത് വിംഗ് രൂപീകരണത്തിന് അബ്ദുല്‍ നാസര്‍ പി.കെ, റഷീദ് നെല്ലുള്ളതില്‍, സൈനുദ്ദീന്‍ കൈതക്കല്‍, ബഷീര്‍ താഴെതടത്തില് എന്നിവരെ ചുമതലപ്പെടുത്തി. 1000 രൂപയാണ് ലൈഫ് മെമ്പര്‍ ഷിപ് തുക. തുക നല്‍കാത്ത മെമ്പര്‍മാര്‍ അടുത്ത യോഗത്തില്‍ അപേക്ഷ ഫോറം സഹിതം തുക നല്‍കേണ്ടതാണ്. അഞ്ചുകുന്നിലെ ഒരു യുവതിക്ക് തുടര്‍ ചികിത്സക്കുള്ള സഹായ ധനം 10000 രുപയുടെ ചെക്ക് ജില്ലാ ഭാരവാഹികള്‍ യൂനിറ്റ് ഭാരവാഹികള്‍ക്ക് കൈമാറി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍