പ്രവര്‍ത്തകര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ പ്രതിഷേധാര്‍ഹം:എസ്.എഫ്.ഐ ; പുല്‍പ്പള്ളിയില്‍ നാളെ എസ്.എഫ്.ഐ പ്രതിഷേധ ദിനം ആചരിക്കും
പുല്‍പ്പള്ളി:സമാധാന അന്തരീക്ഷത്തില്‍ പോകുന്ന ക്യാമ്പസ്സുകള്‍ കേന്ദ്രീകരിച്ച് ബോധപൂര്‍വ്വം അക്രമം അഴിച്ചുവിട്ടും അനാവശ്യമായി പഠിപ്പുമുടക്ക് സമരങ്ങള്‍ ഏറ്റെടുത്തും പുല്‍പ്പള്ളിയിലെ കോളേജുകളില്‍ അക്രമത്തിന് നേതൃത്വം നല്‍കുയാണ് അവിശുദ്ധ കൂട്ടുകെട്ടിലൂടെ കെ.എസ്.യു,എ.ബി.വി.പി, പ്രവര്‍ത്തകര്‍ ചെയ്യുന്നതെന്ന് എസ്.എഫ്.ഐ ആരോപിച്ചു. ഇത്തരം നിലപാടുകള്‍ ജനാധിപത്യ മര്യാദക്ക് നിരക്കാത്തത് ആണെന്നും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുമെന്നും എസ്.എഫ്.ഐ പ്രസ്താവിച്ചു.കഴിഞ്ഞ ദിവസം എസ്.എഫ്.ഐ പ്രവര്‍ത്തകനായ റോബിന് എന്ന വിദ്യാര്‍ത്ഥിക്കു നേരെ ആര്.എസ്.എസ്,കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ കനത്ത പ്രതിഷേധമാണ് വിദ്യാര്‍ത്ഥികളില്‍ നിന്നും ഉയര്‍ന്നു വന്നത് ഇതിന്റെ ജാള്യത മാറ്റുന്നതിന് വേണ്ടിയാണ് ഇതര സംഘടനകള്‍ പഠിപ്പു മുടക്കിന് ആഹ്വാനം ചെയതത് എന്നും എസ്.എഫ്.ഐ അറിയിച്ചു.തുടര്‍ച്ചയായി എസ്.എഫ്.ഐ പ്രവര്‍ത്തകരെ ആക്രമിക്കുന്ന നിലപാടിന് ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും എസ്.എഫ്.ഐ അറിയിച്ചു.സംഭവത്തെ തുടര്‍ന്ന് പുല്‍പ്പള്ളിയില്‍ നാളെ എസ്.എഫ്.ഐ പ്രതിഷേധ ദിനം ആചരിക്കും..
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍