വയനാട് ജില്ലയില്‍ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്
പുല്‍പ്പള്ളി: കെ.എസ്.യു പുല്‍പ്പള്ളി മണ്ഡലം പ്രസിഡന്റും ജയശ്രി ആര്‍ട്സ് കോളേജിലെ യൂണിറ്റ് പ്രസിഡന്റുമായ ശരത് എ.കെ യെ ഒരു സംഘം വീട്ടില്‍ അതിക്രമിച്ച് കയറി ക്രുരമായി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് നാളെ (നവംബര്‍ 2) ജില്ലയില്‍ വിദ്യാഭ്യാസ ബന്ദിന് കെ.എസ്.യു ആഹ്വാനം ചെയ്തു. എസ്.എഫ്.ഐ ഗുണ്ടകളാണ് സംഭവത്തിന് പിന്നിലെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി പോലിസ് സ്വീകരിച്ചില്ലെങ്കില്‍ സ്റ്റേഷന് മാര്‍ച്ച് ഉള്‍പ്പടെയുള്ള ശക്തമായ സമരങ്ങളുമായി മുന്നോട്ട് പോകുമെന്നും കെ എസ് യു ജില്ലാ പ്രസിഡന്റ് അമല്‍ ജോയി അറിയിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍