ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി
പുല്‍പ്പള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാജീവ് ഭവനില്‍ വെച്ച് ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനവും അനുസ്മരണ പ്രഭാഷണവും സംഘടിപ്പിച്ചു.സ്വാതന്ത്ര്യ സമരസേനാനിയും ഇന്ത്യയുടെ ഏകീകരണത്തിന്റെ പ്രധാന ശില്‍പ്പികളിലൊരാളും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായിരുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ അനുസ്മരണവും ഇതിന്റെ ഭാഗമായി നടത്തി. അനുസ്മരണത്തിന്റെ ഭാഗമായി ഛായ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും സര്‍വ്വമത പ്രാര്‍ഥനയും നിര്‍ധനര്‍ക്ക് സഹായവും നല്കി.യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര് ഉദ്ഘാടനം ചെയ്തു.പി.എന്‍ ശിവന്,സണ്ണി തോമസ്,സി.പി. ജോയി,ഇ.ജെ.ബാബു എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍