പരാതി അദാലത്ത് സംഘടിപ്പിച്ചു
വയനാട് ജില്ലാ പോലീസിന്റെയും പുല്‍പ്പള്ളി ജനമൈത്രി പോലീസിന്റെയും ആഭിമുഖ്യത്തില്‍ ദാസനക്കര ഫോറസ്റ്റ് വയല്‍ കോളനിയില്‍ പരാതി അദാലത്ത് സംഘടിപ്പിച്ചു. മാനന്തവാടി ഡി.വൈ.എസ്.പി കെ.എം ദേവസ്യ അദാലത്ത് ഉദ് ഘാടനം ചെയ്തു.പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. കോളനി മൂപ്പന് ബാബു, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ റോണി, വില്ലേജ് ഓഫീസര്‍ ടി.വി. പ്രകാശന്, റേഷനിംഗ് ഇന്‍സ്പെക്ടര്‍ ടി.ആര് ബിനില്‍ കുമാര്‍, കെ.എസ്.ഇ.ബി സബ് എഞ്ചിനീയര്‍ അജേഷ്, െ്രെടബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ബാബു എം പ്രസാദ്, ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ചര്‍ പി.ശശികുമാര്‍, വാര്‍ഡ് മെമ്പര്‍ ജോളി നരിതൂക്കില്‍, പുല്‍പ്പള്ളി പോലീസ് ഇന്‍സ്പെക്ടര്‍ റജീന കെ ജോസ് എന്നിവര്‍ സംസാരിച്ചു.ചടങ്ങില്‍ വെച്ച് കോളനിയിലെ മുതിര്‍ന്ന പൗരന്മാരെ ആദരിച്ചു. എസ്.ഐ. എ മണികണ്ഠന്, എ.എസ്.ഐ. എം.കെ. സാജു, സി.പി.ഒ മാരായ ബിപിന്‍ സണ്ണി, ടി.എം. പ്രശാന്ത്, പ്രജീഷ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍