ബത്തേരിയില്‍ ഹാന്‍സ് പിടികൂടി; വില്പ്പനക്കാരന് അറസ്റ്റില്‍
സുല്‍ത്താന്‍ ബത്തേരി ടൗണിലും പരിസരങ്ങളിലും നിരോധിത ലഹരി മിശ്രിത പുകയില ഉത്പന്നമായ ഹാന്‍സ് വില്ക്കുത്തുമായി ബന്ധപ്പെട്ട് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി എസ്.ഐ അജീഷും, ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ആന്റി നാര്‍ക്കോട്ടിക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സും സംയുക്തമായി നടത്തിയ തെരച്ചിലില്‍ സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പല്‍ ബസ് സ്റ്റാന്റിലെ എംപിയു എന്ന കടയില്‍ നിന്നും ഹാന്‍സ് പിടികൂടി.കടയിലെ വില്പ്പനക്കാരന് അമ്പലവയല്‍ കാരച്ചാല്‍ അബ്ദുറഹ്മാന്( 53)നെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ കോട്പ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍