സുല്‍ത്താന്‍ബത്തേരി മുനിസിപ്പല്‍ ഭരണസമിതിയുടെ അഴിമതി ഭരണം അവസാനിപ്പിക്കണം: യൂത്ത് ലീഗ്
സുല്‍ത്താന്‍ ബത്തേരി :സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ വിവിധ ഡിവിഷനുകളിലുള്ള തകര്‍ന്ന റോഡുകള്‍ നന്നാക്കാന്‍ തീരുമാനമെടുക്കാതെ കുറഞ്ഞ നാളുകള്‍ക്ക് മുമ്പ് മനോഹരമായി പണിതീര്‍ത്ത കേടുപാടുകളൊന്നുമില്ലാത്ത സ്വതന്ത്ര മൈതാനി നവീകരണത്തിന്റെ പേരില്‍ പൊളിച്ചുമാറ്റിയ നടപടിക്കെതിരെയും, പണികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടും യൂത്ത് ലീഗ് പ്രതിഷേധ സംഗമം നടത്തി. സാധാരണ പൗരന്റെ നികുതിപ്പണം ഉപയോഗിച്ച് ഇനിയും ഇത്തരത്തിലുള്ള നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ധൂര്‍ത്തുമായി ഭരണസമിതി മുന്നോട്ട് പോവുകയാണെങ്കില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയുമെന്ന് യൂത്ത് ലീഗ് മുന്നറിയിപ്പ് നല്കി. യോഗം യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സി.കെ ഹാരിഫ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് ഇബ്രാഹിം മൈതാനിക്കുന്ന് അധ്യക്ഷത വഹിച്ചു.യോഗത്തില്‍ തൈത്തൊടി ഇബ്രാഹിം, ആരിഫ് തണലോട്ട്, അസീസ് വേങ്ങൂര്‍, നൗഷാദ് മംഗലശ്ശേരി സമദ് കണ്ണിയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. യൂത്ത് മുനിസിപ്പല്‍ ജന.സെക്രട്ടറി സി.കെ മുസ്തഫ സ്വാഗതം പറഞ്ഞു. റിയാസ് കല്ലുവയല്‍, സാലിം പഴേരി, സൈനുദ്ദീന്‍, മുസ്തഫ ദൊട്ടപ്പന്‍കുളം, സജീര്‍ ബീനാച്ചി, ഷംസുദ്ദീന് മൈതാനിക്കുന്ന്, ഫിറോസ്, ഇല്ല്യാസ് കല്ലുവയല്‍, വി.പി റഫീഖ് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍