തുടിതാളം ' ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു
പനമരം:ഡ്രോപ് ഔട്ട് ഫ്രീ വയനാട് ' പദ്ധതിയുടെ ഭാഗമായി പനമരം ഗവ.ഹയര്‍സെക്കണ്ടറി സ്കൂളില്‍ ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലയിലെ കൊഴിഞ്ഞുപോയ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും വിദ്യാലയങ്ങളില്‍ തിരികെ എത്തിക്കുകയെന്ന ലക്ഷ്യം മുന്നില്‍കണ്ടുകൊണ്ട് സംഘടിപ്പിച്ച ക്യാമ്പ് വഴി കുട്ടികളില്‍ ആത്മവിശ്വാസവും ലക്ഷ്യബോധവും നല്കാന് സാധിച്ചതായി സംഘാടകര്‍ അറിയിച്ചു.മഹിളാ സമഖ്യ, ജില്ല ലീഗല്‍ സര്‍വ്വീസസ് അതോറിട്ടി, വിദ്യാഭ്യാസ വകുപ്പ്,ജില്ലാ പഞ്ചായത്ത്, പിടിഎ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.ഗോത്ര സംസ്കാരങ്ങളുടെ ഈറ്റില്ലമായ വയനാട്ടിലെ വിദ്യഭ്യാസരംഗം ഇന്ന് നേരിടുന്ന പ്രധാന പ്രശ്നമാണ് വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക്. പ്രാക്തന ഗോത്ര വിഭാഗങ്ങളായ പണിയഅടിയ കാട്ടുനായ്ക്ക വിദ്യാര്‍ത്ഥികളാണ് ഇവരില്‍ ഏറെയും. ജില്ലയിലെ കൊഴിഞ്ഞുപോയ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും വിദ്യാലയങ്ങളില്‍ തിരികെ എത്തിക്കുകയെന്ന ലക്ഷ്യം മുന്നില്‍കണ്ടുകൊണ്ട് തുടിതാളമെന്ന പേരില്‍ പനമരം ഗവ.ഹയര്‍സെക്കണ്ടറി സ്കൂളില്‍ ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. മഹിളാ സമഖ്യ, ജില്ല ലീഗല്‍ സര്‍വ്വീസസ് അതോറിട്ടി, വിദ്യാഭ്യാസ വകുപ്പ്,ജില്ലാ പഞ്ചായത്ത്, പിടിഎ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിലൂടെ വിദ്യാര്‍ത്ഥികളില്‍ ലക്ഷ്യ ബോധവും, ആത്മവിശ്വാസവും വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞതായി സംഘാടകര്‍ അഭിപ്രായപ്പെട്ടു.മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്, സബ്ബ് കളക്ടര്‍ എന്‍എസ്കെ ഉമേഷ് തുടങ്ങിയവര്‍ ക്യാമ്പ് സന്ദര്‍ശിച്ചത് കുട്ടികള്‍ക്ക് ആവേശമായി.
ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, എസ്എസ്എ പ്രോഗ്രാം ഓഫീസര്‍, സ്കൂള്‍ നോഡല്‍ ഓഫീസര്‍, ലീഗല്‍ സര്‍വ്വീസസ് അതോറിട്ടി അധികൃതര്‍, മഹിളാ സമഖ്യ പ്രവര്‍ത്തകര്‍, ഗ്രാമപഞ്ചായത്ത് അധികൃതര്‍ തുടങ്ങിയവര്‍ ക്യാമ്പില്‍ സാന്നിഹിതരായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍