മികച്ച നേട്ടവുമായി മീനങ്ങാടി ഗ്രാമ പഞ്ചായത്ത് ഫുട്ബോള്‍ അക്കാഡമി
കോഴിക്കോട് ജില്ലയിലെ മാവൂരില്‍ വെച്ച് നടന്ന പന്ത്രണ്ട് വയസിന് താഴെയുള്ളവരുടെ ജവഹര്‍ മാവൂര്‍ സംസ്ഥാന ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ മീനങ്ങാടി ഗ്രാമ പഞ്ചായത്ത് ഫുട്ബോള്‍ അക്കാഡമി റണ്ണേഴ്സപ്പായി . ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിന് സത്യന് ഫുട്ബോള്‍ അക്കാഡമിയോട് പരാജയപ്പെടുകയായിരുന്നു.കേരളത്തിലെ മികച്ച 24 ഫുട്ബോള്‍ അക്കാഡമികള്‍ മാറ്റുരച്ച മത്സരത്തിലാണ് വയനാട്ടിലെ മീനങ്ങാടി ഗ്രാമപഞ്ചായത്ത് നടത്തുന്ന അക്കാഡമിയിലെ കുട്ടികള്‍ ഈ നേട്ടം കൈവരിച്ചത്. അക്കാഡമിയുടെ പരിശീലകന് ബിനോയിയും,മാനേജര്‍ ഫൗജുവുമാണ്.ടൂര്‍ണമെന്റില്‍ മികച്ച കളിക്കാരനായി മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ അരുണിനേയും, മികച്ച ഗോള്‍കീപ്പറായി മീനങ്ങാടി ആന്‍സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ആദിലിനെയും തിരഞ്ഞെടുത്തു.ഇരുവരുംമീനങ്ങാടി ഗ്രാമപഞ്ചായത്ത് ഫുട്ബോള്‍ അക്കാഡമിയുടെ താരങ്ങളാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍