കഞ്ചാവുമായി ഒരാള്‍ പിടിയില്‍
പുല്‍പ്പള്ളി പെരിക്കല്ലൂര്‍ ടൗണില്‍ വെച്ച് 150 ഗ്രാം കഞ്ചാവ് കൈവശം വെച്ചയാളെ എക്സൈസ് പിടികൂടി.സുല്‍ത്താന്‍ ബത്തേരി കൃഷ്ണഗിരി കൊളഗപ്പാറ പുതിയമ്പ്രമ്മല് വീട്ടില്‍ ഷുക്കൂര്‍ (41) നെയാണ് ബത്തേരി എക്സൈസ് ഇന്‍സ്പെക്ടര്‍ റ്റി.ഷര്‍ഫുദ്ദീനും സംഘവും അറസ്റ്റു ചെയ്തത്.സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിനോദ് ബി.ആര്,എം.ബി ഹരിദാസന്,ജ്യോതിസ് മാത്യു എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.മാനന്തവാടി ജെ.എഫ്.സി.എം ഒന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍