പാന്‍മസാല വില്‍പ്പന;ഒരാള്‍ അറസ്റ്റില്‍
സുല്‍ത്താന്‍ ബത്തേരി മൂലങ്കാവ് ടൗണിലും പരിസര പ്രദേശങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്കും മറ്റും പാന്‍മസാല ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തി വന്നിരുന്നയാളെ ബത്തേരി എക്സൈസ് ഇന്‍സ്പെക്ടര്‍ റ്റി.ഷര്‍ഫുദ്ദീനും സംഘവും അറസ്റ്റ് ചെയ്തു.കുപ്പാടി മൂലങ്കാവ് കല്ലിയില്‍ വീട്ടില്‍ ഉണ്ണിയിന് കുട്ടി (56) നെയാണ് അറസ്റ്റ് ചെയ്തത്.ഇയാള്‍ക്കെതിരെ കോട്പ ആക്ട് പ്രകാരം കേസെടുത്തു.ഇതിനു മുമ്പും സമാന കേസിന് ഇയാള്‍ അറസ്റ്റിലായിട്ടുണ്ട്. ഇയാളുടെ കടയില്‍ നടത്തിയ പരിശോധനയില്‍ പാന്‍ മസാല ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍