പുല്‍പ്പള്ളി സെന്റ് ജോര്‍ജ് യാക്കോബായപള്ളി;ഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ 1 മുതല്‍ 3 വരെ
പുല്‍പ്പള്ളി: പുല്‍പ്പള്ളി സെന്റ് ജോര്‍ജ് യാക്കോബായ സിംഹാസനകത്തീഡ്രലില് പരിശുദ്ധ പരുമല തിരുമേനിയുടെ നൂറ്റിപ്പതിനാറാമത് ഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ ഒന്നു മുതല്‍ മൂന്ന് വരെ നടക്കും. നവംബര്‍ ഒന്നിന് വൈകുന്നേരം 4 മണിക്ക് വികാരി ഫാ.റെജി പോള്‍ ചവര്‍പ്പനാല്‍ കൊടിയേറ്റും. തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥന. രാത്രി ഏഴിന് ഫാ.ഫിലിപ്പ് ജോണ്‍ മൈക്കോട്ടുങ്കര നയിക്കുന്ന വചന ശുശ്രുഷ. നവംബര്‍ രണ്ടിന് 7.30 ന് പ്രഭാത പ്രാര്‍ത്ഥന വിശുദ്ധ മുന്നില്‍ മേല്‍ കുര്‍ബാന തുടര്‍ന്ന് ബൈബിള്‍ കണ്വെന്ഷന്. വൈകുന്നേരം 6.15ന് അഭിവന്ദ്യ പിതാവിന് സ്വീകരണം. സന്ധ്യ പ്രാര്‍ത്ഥന, പ്രസംഗം. സമാപന ദിനമായ നവംബര്‍ മൂന്നിന് രാവിലെ 6.45ന് സര്‍വ്വ മത തീര്‍ത്ഥാടന കേന്ദ്രമായ ചീയന്പം മോര് ബസേലിയോസ് ദേവാലയത്തില്‍ നിന്നും സുരഭിക്കവലയില്‍ നിന്നും മാനിക്കാട് കുരിശ് പള്ളിയില്‍ നിന്നും വൈദികരുടെ നേതൃത്വത്തില്‍ എത്തുന്ന തീര്‍ത്ഥയാത്രയ്ക്ക് ആനപ്പാറക്കവലയില് സ്വീകരണം. തുടര്‍ന്ന് 8.30ന് വിശുദ്ധ മുന്നിന്മേല് കുര്‍ബാനയ്ക്ക് അഭിവന്ദ്യ സഖറിയാസ് മോര് പോളികാര്‍പ്പോസ് മെത്രാപ്പോലിത്താ മുഖ്യകാര്‍മ്മികത്വം വഹിക്കും. മധ്യസ്ഥ പ്രാര്‍ത്ഥന, പ്രസംഗം, പ്രദിക്ഷിണം, ആശിര്‍വാദം, പൊതുസദ്യ, ലേലം, കൊടിയിറക്കല്‍. ഫാ. പൗലോസ് കോര്‍ എപ്പിസ്കോപ്പ നാരകത്ത് പുത്തന്‍പുരയില്‍, ഫാ.ബേബി ഏലിയാസ് കാരക്കുന്നേല്‍, ഫാ.ബേബി പൗലോസ് ഓലിക്കല്‍, ഫാ. അനില്‍ കൊമരിക്കല്‍, ഫാ. ഷിന്‍സണ്‍ മത്തായി മത്തോക്കില്‍, ഫാ. കെന്നി ജോണ്‍ മാരിയില്‍, ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, ഫാ. ബേസില്‍ കരനിലത്ത് എന്നിവര്‍ നേതൃത്വം നല്‍കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍