പരിസ്ഥിതി സൗഹാര്‍ദ്ദ കൊതുക് നിവാരണ പരിപാടിക്ക് തുടക്കമിട്ട് എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍
സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളാണ് ഗപ്പി മത്സ്യങ്ങളെ ഉപയോഗിച്ചുകൊണ്ടുള്ള കൊതുക് നിവാരണ പരിപാടി ആരംഭിച്ചത്. കൊതുകിന്റെ ലാര്‍വയെ അതിവേഗത്തില്‍ തിന്ന് നശിപ്പിക്കുവാന്‍ ഗപ്പി മത്സ്യങ്ങള്‍ക്ക് കഴിയും.എന്‍.എസ്.എസ്ദത്ത് ഗ്രാമമായ കയ്പ്പഞ്ചേരിയിലെ വെള്ളക്കെട്ടുകളിലും ഓടകളിലും , സ്കൂളിലെ ജൈവ വൈവിധ്യ പാര്‍ക്കിലുമാണ് വിദ്യാര്‍ത്ഥികള്‍ മത്സ്യങ്ങളെ നിക്ഷേപിച്ചത് . ഡിവിഷന് കൗണ്‍സിലര്‍ ഷിഫാനത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി .എ പ്രസിഡന്റ് ഫൈസല്‍ മലവയല്‍ , പ്രിന്‍സിപ്പാള്‍ എ കെ കരുണാകരന് , മോഹനന് മാസ്റ്റര്‍ , എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ നവീന്‍ പോള്‍ , കുമാരി സ്നേഹ മേരി തുടങ്ങിയവര്‍ സംസാരിച്ചു .
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍