അസോസിയേഷന് ഉദ്ഘാടനവും സംവാദവും സംഘടിപ്പിച്ചു.
പുല്‍പ്പള്ളി:പുല്‍പ്പള്ളി പഴശ്ശിരാജ കോളേജ്് സാമ്പത്തികശാസ്ത്ര വിഭാഗത്തിന്റേയും കേരളശാസ്ത്രസാഹിത്യപരിഷത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍ അസോസിയേഷന് ഉദ്ഘാടനവും സംവാദവും സംഘടിപ്പിച്ചു.'കേരളത്തിന്റെ പുനര്‍നിര്‍മ്മിതിയും പാരിസ്ഥിതികവികസനവും'എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു സംവാദം.പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ്ജ് എം.എം.സലീല്‍ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ സാമ്പത്തികശാസ്്രതവിഭാഗം മേധാവി ഡോ:സില്‍വി.ടി.എസ് അധ്യക്ഷത വഹിച്ചു.ബത്തേരി സെന്റ്മേരീസ് കോളേജ് മുന്‍ സാമ്പത്തികശാസ്ത്ര അധ്യാപകനും സംസ്ഥാന ശാസ്ത്രസാഹിത്യ പരിഷത്ത് അംഗവുമായ പ്രൊഫ:ബാലഗോപാലന് ചര്‍ച്ചയില്‍ വിഷയാവതരണം നടത്തി.കോളേജിലെ എല്ലാ ഡിപ്പാര്‍ട്ട്മെന്റിലേയും വിദ്യാര്‍ത്ഥികളുടെ സജീവ പങ്കാളിത്തത്തില്‍ നടത്തിയ ചര്‍ച്ചയില്‍ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവി പ്രൊഫ:കെ.പി സാജു,ശാസ്ത്രസാഹിത്യ പരിഷത്ത് അംഗം സത്യാനന്തന്‍ ,ഐ.ക്യു.എ.സി കോര്‍ഡിനേറ്റര്‍ ഡോ.ദിലീപ് എം.ആര്,വിദ്യാര്‍ത്ഥികളായ ജെന്ഷ,രാഹുല്‍ സി.സി എന്നിവര്‍ സംസാരിച്ചു.ചര്‍ച്ചയിലെ മികച്ച പങ്കാളിത്തത്തിന് വിദ്യാര്‍ത്ഥികളായ ജെയിംസ്,ജിന്‍ഷ,കെബിന്‍ കെന്നഡി തുടങ്ങിയവര്‍ വിജയികളായി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍