പരാതി പരിഹാര അദാലത്തുംമെഡിക്കല് ക്യാമ്പും സംഘടിപ്പിച്ചു
പനമരം പോലീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഹോമിയോ വിഭാഗം അഞ്ചുകുന്ന് ഹോമിയോ യൂണിറ്റിന്റെ സഹകരണത്തോടെ കാവടം കോളനിയില്‍ വെച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ്,അദാലത്ത്,കൗണ്‍സിലിംഗ് എന്നിവ നടത്തി.കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കടവന്‍ ഹംസ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പനമരം പോലീസ് സബ് ഇന്‍സ്പെക്ടര്‍ രാംകുമാര്‍ അധ്യക്ഷതവഹിച്ചു.കൗണ്‍സലിങ്ങിനും, മെഡിക്കല്‍ ക്യാമ്പിനും അഞ്ചുകുന്ന് ഹോമിയോ യൂണിറ്റിലെ ഡോക്ടര്‍ മുഹമ്മദ് തസ്ലിം, ഡോക്ടര്‍സ് എപി ഡോക്ടര്‍ ലമേഷ് കെ.ആര്, സിസ്റ്റര്‍ മേരി ജോര്‍ജ്ജ് എന്നിവര്‍ നേതൃത്വം നല്കി.എ എസ് ഐ റോയിച്ചന്, വാര്‍ഡ് മെമ്പര്‍മാരായ റഹിയാനത്ത് മുഹമ്മദ്, മേരി അയ്മനച്ചിറ, പ്രൊമോട്ടര്‍ ചന്ദ്രന്, ഡോക്ടര്‍ ഹസീനറഫീഖ്, രാജു നെല്ലിയമ്പം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പനമരം പോലീസ് ജനമൈത്രി ബീറ്റ് ഓഫീസര്‍ ദാമോദരന്‍ എന്‍ കെ നന്ദി രേഖപ്പെടുത്തി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍