പോലീസ് സ്റ്റേഷനിലേക്ക് നാമജപ യാത്ര നടത്തി.
പുല്‍പ്പള്ളി: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാനുള്ള കോടതി വിധിയിലും, സംസ്ഥാന സര്‍ക്കാരിന്റെ നിഷേധാത്മക നടപടികളിലും,വിശ്വാസം സംരക്ഷിക്കാന്‍ പമ്പയിലും,നിലക്കലിലും നാമജപ പ്രതിഷേധം നടത്തിയ വിശ്വാസികളെ പോലീസ് തല്ലിച്ചതച്ചതിലും പ്രതിഷേധിച്ച്ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി പേലീസ് സ്റ്റേഷനിലേക്ക് നാമജപ യാത്ര നടത്തി.നാമജപ യാത്രയില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു.പുല്‍പ്പള്ളി സിതാ ലവകുശ ക്ഷേത്ര പരിസരത്ത് നിന്നും ആരംഭിച്ച നാമജപ യാത്ര പുല്‍പ്പള്ളി ടൗണ്‍ ചുറ്റി പോലീസ് സ്റേഷന് പരിസരത്ത് സമാപിച്ചു. ഷാജി ദാസ്,പി.മധു മാസ്റ്റര്‍,പി.എന്‍ രാജന്,കുട്ടന്,സുഭാഷ്,കൃഷ്ണക്കുറുപ്പ് എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍