മഠയങ്കോട്ടപ്പന് ശിവ ക്ഷേത്രത്തില്‍ മോഷണം:ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ചു
കുപ്പാടിത്തറ കുറുമണി ശ്രീ മഠയങ്കോട്ടപ്പന് ശിവ ക്ഷേത്രത്തില്‍ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ചു.വിജയദശമി നാളിലാണ് സംഭവം ശ്രദ്ധയില്‍ പെട്ടത്.ക്ഷേത്രത്തിന്റെ മതിലിനോടു ചേര്‍ന്ന് കുപ്പാടിത്തറ കുറുമണി വെണ്ണിയോട് റോഡരികിലായിരുന്നു ഭണ്ഡാരം സ്ഥാപിച്ചത്. മൂന്നു മാസം കാലാവധി കൂടുമ്പോഴാണ് ഭണ്ഡാരം തുറക്കാറുള്ളത്. 5000 രൂപയുടെ നഷ്ടം കണക്കാക്കുന്നു .തുറന്ന ഭണ്ഡാരത്തില് നിന്ന് 300 രൂപയില്‍ അധികം ലഭിച്ചിട്ടുണ്ട് .ആയതിനാല്‍ കൃത്യം നടന്നത് ദിവസങ്ങള്‍ മുമ്പാണെന്ന് അനുമാനിക്കുന്നു.പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷനില്‍ ക്ഷേത്ര കമ്മിറ്റി പരാതി നല്‍കിയിട്ടുണ്ട്
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍