ആര്ദ്രതക്കൊരാദരവ്
വയനാടിനെ ബാധിച്ച പ്രകൃതി ദുരന്തത്തില്‍, ശ്രേയസ്സിന്റെ നേതൃത്വത്തില്‍ ദുരിത ബാധിത പ്രദേശങ്ങളില്‍ സഹായം എത്തിക്കുവാന്‍ രാപകല്‍ ത്യാഗം സഹിച്ച് അക്ഷീണം പ്രവര്‍ത്തിച്ചവരെ ആദരിച്ചു. ഓഗസ്റ്റ് എട്ടാം തീയതി മുതല്‍ നാളിതുവരെയുളള പ്രവര്‍ത്തനങ്ങളില്‍ നടപ്പിലാക്കിയ കാരുണ്യ -പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവരെയാണ് ആദരിച്ചത്. കാരിത്താസ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. പോള്‍ മൂഞ്ഞേലില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രേയസില്‍ നടന്ന ചടങ്ങില്‍ ബത്തേരി രൂപതാദ്ധ്യക്ഷന് ഡോ. ജോസഫ് മാര്‍ തോമസ് അദ്ധ്യക്ഷത വഹിച്ചു. സുല്‍ത്താന്‍ ബത്തേരി എം. എല്‍. എ. ഐ. സി. ബാലകൃഷ്ണന് മുഖ്യ സന്ദേശം നല്കി. കാരിത്താസ് ജെര്‍മനി പ്രോജക്റ്റ് ഓഫീസര്‍ പീറ്റര്‍ സെയ്ടല് മുഖ്യാതിഥിയായിരുന്നു. കേരള സോഷ്യല്‍ സര്‍വീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍, പുല്‍പ്പളളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ധു പ്രകാശ്, ബത്തേരി രൂപത വികാരി ജനറാള്‍ ഫാ. തോമസ് കാഞ്ഞിരമുകളില്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ബെന്നി ഇടയത്ത് വയനാട് ജില്ലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ശ്രേയസ്സിന്റെ ഇടപെടലുകളെക്കുറിച്ച് വിശദീകരിച്ചു. ശ്രേയസ് അസ്സി. എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് പുനമഠത്തില് നന്ദി പ്രകാശിപ്പിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍