9 ലിറ്റര്‍ വിദേശമദ്യവുമായി വൃദ്ധന് അറസ്റ്റില്‍
തലപ്പുഴ എസ്.ഐ സിആര്‍ അനില്‍കുമാറും സംഘവും തലപ്പുഴ ഭാഗത്ത് ഇന്ന് വൈകുന്നേരം നടത്തിയ വാഹനപരിശോധനയിലാണ് കെ.എസ്.ആര്.ടി.സി.ബസ്സില്‍ കടത്തുകയായിരുന്ന മദ്യവുമായി വൃദ്ധന് പിടിയിലായത്. കുഞ്ഞോം കുന്നുംപുറത്ത് വാസു (81) ആണ് അറസ്റ്റിലായത്. വാളാട്ടേക്കുള്ള കെ.എസ്.ആര്.ടി.സി ബസ്സിലെ യാത്രക്കാരനായ വാസുവില്‍നിന്ന് അരലിറ്ററിന്റെ 18 കുപ്പി മദ്യമാണ് പിടികൂടിയത്. വാളാട് മുതല്‍ കുഞ്ഞോം വരെയുള്ള വിവിധഭാഗങ്ങളില്‍ മദ്യം ചില്ലറവില്‍പ്പന നടത്തുന്നയാളായിരുന്നു വാസു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സി സുരേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.ടി സരിത്ത്, ജിജേഷ് ജോര്‍ജ്ജ്, റോബിന് ജോര്‍ജ്ജ്, അബ്ദുള്‍ റഹീം, പോലീസ് ്രൈഡവര്‍ രതീഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍