കനകമല ശ്രീ ഭഗവതി ക്ഷേത്രം നിര്‍മ്മാണം:കനകധാര പദ്ധതി ഉദ്ഘാടനം ചെയ്തു
സുല്‍ത്താന്‍ ബത്തേരി: പൂതിക്കാട് കനകമല ശ്രീ ഭഗവതി ക്ഷേത്രം നിര്‍മ്മാണം ധനസമാഹരണത്തിനു നിര്‍മാണക്കമ്മിറ്റി ആവിഷ്കരിച്ച കനകധാര പദ്ധതി മുന്‍സിപ്പല്‍ ചെയര്മാന് ടി.എല്‍. സാബു ഉദ്ഘാടനം ചെയ്തു. ക്ഷേത്രം കമ്മിറ്റി സെക്രട്ടറി പി.കെ. സനൂപ് അധ്യക്ഷത വഹിച്ചു. നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സി.കെ. സഹദേവന്, കൗണ്‍സിലര്‍ ബിന്ദു രാജു, മലവയല്‍ മഹാശിവക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് പി.എം. രാമകൃഷ്ണന്, കനകമല ക്ഷേത്രസമിതി പ്രസിഡന്റ് എന്‍.ആര്. ചന്ദ്രന്, നിര്‍മാണക്കമ്മിറ്റി ചെയര്മാന് അഡ്വ.കെ.പി. ഉമാശങ്കര്‍, കണ്‍വീനര്‍ കെ.ജി. സുരേഷ്ബാബു, വൈസ് പ്രസിഡന്റ് പി.ആര്. പ്രകാശന് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍